ഗാഡ്വെലൂപ്പെ മാതാവിനോടുള്ള ഭക്തി സ്‌ട്രെസ് കുറയ്ക്കുന്നതായി പഠനങ്ങള്‍

ഗാഡ്വെലൂപ്പെ മാതാവിനോടുള്ള ഭക്തി സ്‌ട്രെസ് കുറയ്ക്കുന്നതായി പഠനങ്ങള്‍

അലാബാമ: ഗാഡ്വെലൂപ്പെ മാതാവിനോടുള്ള ഭക്തി ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിത്യജീവിതത്തില്‍ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്‌ട്രെസ് കുറയ്ക്കുന്നതിന് ഗാഡ്വെലൂപ്പെ മാതാവിനോടുള്ള ഭക്തി വളരെ ഗുണം ചെയ്യുന്നുണ്ടെന്നാണ് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് അലാബാമയാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത്.

ആളുകള്‍ക്കെല്ലാം ഗാഡ്വെലൂപ്പെ മാതാവ് അവരുടെ സ്വന്തം അമ്മയെപോലെയാണ്. നിരവധി ആളുകളുമായി നടത്തിയ അഭിമുഖത്തിന്റെ വെളിച്ചത്തില്‍ റബേക്ക റീഡ് പറയുന്നു. മാതാവ് ആളുകളുടെ വിഷമങ്ങള്‍ കേള്‍ക്കുന്നു.. അവരെ പഠനകാര്യങ്ങളില്‍ സഹായിക്കുന്നു. മുറിയില്‍ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിലയിലാണ് ആളുകള്‍ മാതാവിനോട് സംസാരിക്കുന്നത്. ഓരോ കുടുംബത്തിലും അവള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗ്വാഡലൂപ്പന്‍ മിഷനറിസ് ഓഫ് ദ ഹോളി സ്പിരിറ്റ് അംഗം സിസ്റ്റര്‍ ലൂര്‍ദ്‌സ് ഗോണ്‍സാല്‍വസ് പറയുന്നു.

വിശ്വാസത്തിന്റെ അമ്മയാണ് ഗാഡ്വെലൂപ്പെ മാതാവ് എന്നാണ് സെന്റ് ജെയിംസ് ഇടവകയിലെ ഫാ. ടിം മര്‍ഫി പറയുന്നത്.

ഡിസംബര്‍ 12 നാണ് ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍.

You must be logged in to post a comment Login