ഗാഡ്വലൂപ്പെ മാതാവിന്റെ കണ്ണുകളിലെ രഹസ്യം അറിയാമോ?

ഗാഡ്വലൂപ്പെ മാതാവിന്റെ കണ്ണുകളിലെ രഹസ്യം അറിയാമോ?

ഗ്വാഡലൂപ്പെ മാതാവിന്റെ ചിത്രത്തിലെ കണ്ണുകള്‍ ശാസ്ത്രത്തിന് മുമ്പില്‍ വലിയൊരു കടങ്കഥയാണെന്ന് ഇതിനെക്കുറിച്ച് വര്‍ഷങ്ങള്‍ നീണ്ട പഠനം നടത്തിയ പെറുവിലെ എന്‍ജിനീയര്‍ ജോസ് ടോണ്‍സ്മാന്‍ പറയുന്നു. മാതാവിന്റെ ഈ കണ്ണുകളില്‍ വലിയൊരു രഹസ്യം അടങ്ങിയിരിക്കുന്നതായിട്ടാണ് ജോസ് പറയുന്നത്. കണ്ണുകളുടെ ഡൈമന്‍ഷന്‍സ് മൈക്രോസ്‌കോപ്പിക്ക ആണ്. ഐറീസിലും പ്യൂപ്പിള്‍സിലും 13 ആളുകളുടെ വിശദമായ ചിത്രീകരണമുണ്ട്. ഇടതുകണ്ണിലും വലതു കണ്ണിലും പതിഞ്ഞിരിക്കുന്നത് ഒരേ ആളുകള്‍ തന്നെയാണ്. എന്നാല്‍ അവയുടെ അനുപാതം വ്യത്യസ്തമാണ്.

മൈക്രോസ്‌ക്കോപ്പിലൂടെയും സാറ്റലൈറ്റ് ഫോട്ടോഗ്രഫിയിലൂടെയും മാതാവിന്റെ ചിത്രത്തിലെ കണ്ണുകളെക്കുറിച്ച് ജോസ് ഗവേഷണം നടത്തിയിട്ടുണ്ട്. 1979 ല്‍ ആണ് ഇദ്ദേഹം പഠനം ആരംഭിച്ചത്. പലതരത്തിലുള്ള വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തിയിട്ടും ഈ കണ്ണുകളിലെ രഹസ്യം കണ്ടുപിടിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ അദ്ദേഹം ഇതേക്കുറിച്ചുള്ള നിഗമനത്തില്‍ എത്തിയിരിക്കുന്നത് ഇങ്ങനെയാണ്.വെറും മനുഷ്യകരങ്ങളല്ല മാതാവിന്റെ ഈ ചിത്രം വരച്ചിരിക്കുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ആ കണ്ണുകളുടെ രഹസ്യം തിരിച്ചറിയാന്‍ കഴിയുമായിരുന്നു.

ഗാഡ്വെലൂപ്പയില്‍ വിശുദ്ധ ജൂവാന്‍ ഡീഗോയ്ക്ക് പ്രത്യക്ഷപ്പെട്ടതിലൂടെ വന്‍കരയുടെ ചരിത്രം തന്നെ മാതാവ് ഇവിടെ തിരുത്തിക്കുറിക്കുകയായിരുന്നു.

You must be logged in to post a comment Login