ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ പാദ്രെ പിയോയുടെ നാട്ടിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ പാദ്രെ പിയോയുടെ നാട്ടിലേക്ക്

വത്തിക്കാന്‍: വിശുദ്ധ പാദ്രെ പിയോയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളായ പിയെറ്റര്‍സിനായും സാന്‍ ജിയോവാന്നിയും നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും. പാദ്രെപിയോ ജനിക്കുകയും ജീവിക്കുകയും ചെയ്ത സ്ഥലങ്ങളാണ് ഇത്. ഇന്ന് പാദ്രെ പിയോയുടെ ശുശ്രൂഷകള്‍, അദ്ദേഹം സ്ഥാപിച്ച ആശുപത്രിയുടെ രൂപത്തില്‍ മുന്നോട്ടുപോകുന്നുണ്ട്.

വിശുദ്ധന്റെ അമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചും കാണപ്പെട്ട ആദ്യത്തെ പഞ്ചക്ഷതത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചുമാണ് പാപ്പയുടെ സന്ദര്‍ശനം. പാദ്രെ പിയോയുടെ ശവകുടീരത്തില്‍ പാപ്പ പ്രാര്‍ത്ഥിക്കും. ആശുപത്രിയിലെ അര്‍ബുദബാധിതരായ കുട്ടികളെയും പാപ്പ സന്ദര്‍ശിക്കും.

You must be logged in to post a comment Login