ശുദ്ധീകരണാത്മാവ് വിശുദ്ധ പാദ്രെ പിയോയെ സന്ദര്‍ശിച്ചത് എന്തിനായിരുന്നു?

ശുദ്ധീകരണാത്മാവ് വിശുദ്ധ പാദ്രെ പിയോയെ സന്ദര്‍ശിച്ചത് എന്തിനായിരുന്നു?

നിരവധി മിസ്റ്റിക് അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള വിശുദ്ധനായിരുന്നു പാദ്രെ പിയോ. പഞ്ചക്ഷതധാരിയുമായിരുന്നു അദ്ദേഹം. എന്നാല്‍ ഇവിടെ വിവരിക്കാന്‍ പോകുന്ന സംഭവം പാദ്രേപിയോയുടെ ജീവിതത്തിലെ വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു.

ഒരു ദിവസം ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കുകയായിരുന്നു പാദ്രെ പിയോ. പ്രാര്‍ത്ഥന അവസാനിപ്പിച്ച്  കണ്ണുതുറന്നു നോക്കിയപ്പോള്‍ അദ്ദേഹം കണ്ടത് ഒരു മനുഷ്യന്‍ തന്റെ സമീപത്ത് നില്ക്കുന്നതായിട്ടാണ്. അയാളെങ്ങനെ ഇവിടെയെത്തിയെന്ന് പാദ്രെ പിയോ അത്ഭുതപ്പെട്ടു. കാരണം വാതിലുകള്‍ മാത്രമല്ല മുറികള്‍ പോലും അടച്ചിട്ടിട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അല്പം ആകാംക്ഷയോടെ വിശുദ്ധന്‍ അയാളോട് ചോദിച്ചു

നിങ്ങള്‍ ആരാണ്.. നിങ്ങള്‍ക്കെന്താണ് വേണ്ടത്?

അപ്പോള്‍ ആ മനുഷ്യന്‍ വിശുദ്ധനോട് ഇങ്ങനെ സംസാരിച്ചു തുടങ്ങി
പാദ്രേ പിയോ ഞാന്‍ നിക്കോളായുടെ മകനാണ്. പ്രിക്കോക്കോ എന്നാണ് എന്നെ വിളിക്കുന്നത്. 1908 സെപ്തംബര്‍ 18 ാം തീയതി ഞാന്‍ മരിച്ചുപോയതാണ്. സിഗററ്റ് കൊളുത്തി ഉറങ്ങാന്‍ കിടന്നതാണ്. കിടക്കയ്ക്ക് തീപിടിച്ചു ശ്വാസംമുട്ടിയും പൊള്ളിയുമാണ് ഞാന്‍ മരിച്ചത്. ഞാന്‍ ഇപ്പോള്‍ ശുദ്ധീകരണസ്ഥലത്താണ്. എന്റെ മോചനത്തിന് എനിക്ക് വിശുദ്ധ കുര്‍ബാന വേണം. ദൈവം അനുവദിച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ അങ്ങയുടെ സഹായം തേടി ഇവിടെ വന്നിരിക്കുന്നത്.

അടുത്ത ദിവസം തന്നെ താന്‍ കുര്‍ബാന അര്‍പ്പിക്കാമെന്ന് പാദ്രെ പിയോ അയാള്‍ക്ക് വാക്കുനല്കി. അടുത്ത ദിവസം തന്നെ പാദ്രെ പിയോ ആ ആത്മാവിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

ഇത് പാദ്രെ പിയോയുടെ ജീവിതത്തിലെ ഏക സംഭവമോ ആദ്യ സംഭവമോ ആയിരുന്നില്ല. ഇതുപോലെ നിരവധി ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് നിന്ന് തങ്ങളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന ചോദിച്ചും വിശുദ്ധബലി അര്‍പ്പിക്കാമോയെന്ന് ചോദിച്ചും പാദ്രെ പിയോയെ സമീപിച്ചിട്ടുണ്ട്.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നമുക്ക് പ്രത്യേകമായി ഈ മാസം പ്രാര്‍ത്ഥിക്കാം.

You must be logged in to post a comment Login