പാക്കിസ്ഥാന്‍ മെത്രാന്‍ സംഘത്തിന് പുതിയ നേതാവ്

പാക്കിസ്ഥാന്‍ മെത്രാന്‍ സംഘത്തിന് പുതിയ നേതാവ്

ലാഹോര്‍: പാക്കിസ്ഥാനിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് പുതിയ നേതാവിനെ തിരഞ്ഞെടുത്തു. ഫൈസലാബാദ് ബിഷപ് ജോസഫ് അര്‍ഷാഡോഫ് ആണ് പുതിയ പ്രസിഡന്റ്. വാര്‍ഷിക പ്ലീനറി സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ 2.5 മില്യന്‍ ക്രൈസ്തവരാണ് ഉള്ളത്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ ഇത് രണ്ട് ശതമാനമാണ്.

സുവിശേഷവല്‍ക്കരണത്തിന്റെ പ്രധാന ഏജന്റായിത്തീരാനുള്ള വിളിയാണ് ഇതെന്ന് ബിഷപ് ജോസഫ് മാധ്യമങ്ങളോട് സംസാരിച്ചു. വിദ്യാഭ്യാസകാര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെ സഭ 500 സ്‌കൂളുകള്‍ നടത്തുന്നുണ്ട്.

You must be logged in to post a comment Login