ദൈവനിന്ദാ ആരോപണം; പാക്കിസ്ഥാനില്‍ നിന്ന് 800 ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു

ദൈവനിന്ദാ ആരോപണം; പാക്കിസ്ഥാനില്‍ നിന്ന് 800 ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു

ലാഹോര്‍: ദൈവനിന്ദാ ആരോപണത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് 800 ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. 20 വയസുള്ള ക്രിസ്തീയ യുവാവ് ദൈവനിന്ദാപരമായ ഉള്ളടക്കത്തോടെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതാണ് സംഭവങ്ങള്‍ക്ക് കാരണം.

ആള്‍ക്കൂട്ടം അതേതുടര്‍ന്ന് അക്രമാസക്തമാകുകയും പ്രശ്‌നങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്തു. മുസ്ലീം നേതാക്കളും ക്രൈസ്തവനേതാക്കളും സംയുക്തമായി നടത്തിയ പ്രസ് കോണ്‍ഫ്രന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. സംയുക്തപ്രസ്താവനയില്‍ ക്രൈസ്തവര്‍ തിരികെ വരണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുകയില്ലെന്നും ഇരുനേതാക്കളും ഒപ്പുവച്ചു.

പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള നഗരമാണ് ലാഹോര്‍.

You must be logged in to post a comment Login