പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഐഎസ് ഭീകരാക്രമണം; എട്ട് മരണം, ഒമ്പതുപേരുടെ നില അതീവഗുരുതരം

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഐഎസ് ഭീകരാക്രമണം; എട്ട് മരണം, ഒമ്പതുപേരുടെ നില അതീവഗുരുതരം

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്ന് നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒമ്പതുപേരുടെ നില ഗുരുതരമാണ്. സര്‍ഘൂണ്‍ റോഡിലൈ ബെഥേല്‍ മെമ്മോറിയല്‍ ദേവാലയത്തിലാണ് ആക്രമണം നടന്നത്. രണ്ടു ചാവേറുകളാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു. ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ 400 പേരുണ്ടായിരുന്നു. ക്രിസ്മസ് കാലത്ത് ലോകമെങ്ങുമുള്ള ക്രൈസ്തവദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി നിലവിലുണ്ടായിരുന്നു. അത് പ്രാവര്‍ത്തികമാക്കിയതിന്റെ നടുക്കത്തിലാണ് ലോകം.

You must be logged in to post a comment Login