പാക്കിസ്ഥാനില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി പതിനാലുകാരി ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനില്‍ തോക്കിന്‍ മുനയില്‍  നിര്‍ത്തി പതിനാലുകാരി ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ലാഹോര്‍: ക്രിസ്ത്യാനിയായ പതിനാലുകാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി അക്രമികള്‍ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രൊവിന്‍സിലെ ഗാഗോ മാന്‍ഡി നഗരത്തിലാണ് സംഭവം. ഏപ്രില്‍ 15 നാണ് സംഭവം അരങ്ങേറിയത്. ദരിദ്ര കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. മരിയ എന്നാണ് പേര്.

അയല്‍വാസിയുടെ മകനും കൂട്ടാളികളും ചേര്‍ന്ന് വീട് റെയ്ഡ് നടത്തുകയും മരിയയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു വീട് തകര്‍ത്താണ് അക്രമികള്‍ അകത്തുകടന്നത്. എന്നെ കൊണ്ടുപോയിക്കോളൂ എന്റെ കുട്ടികളെ ഒന്നും ചെയ്യരുതേ എന്ന് ഞാന്‍ കേണപേക്ഷിച്ചതാണ്. മരിയയുടെ അമ്മ കണ്ണീരോടെ പറയുന്നു.

2014 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 100 നും 700 നും ഇടയ്ക്ക് ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയോ ബലാത്സംഗം ചെയ്യുകയോ നിര്‍ബന്ധിച്ച് മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയോ ചെയ്തിട്ടുണ്ട്. ഇനിയെന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട മരിയയെ കാണാന്‍ കഴിയുമോ എന്ന ആകുലതയിലാണ് ഈ നിര്‍ദ്ധന കുടുംബം. മരിയയ്ക്ക്  13,12,11 പ്രായമുള്ള സഹോദരങ്ങളുമുണ്ട്.

You must be logged in to post a comment Login