പാക്കിസ്ഥാനില്‍ നാലു ക്രൈസ്തവര്‍ വെടിയേറ്റ് മരിച്ചു

പാക്കിസ്ഥാനില്‍ നാലു ക്രൈസ്തവര്‍ വെടിയേറ്റ് മരിച്ചു

ക്വിറ്റ: ഒരു കുടുംബത്തിലെ നാലു പേര്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

കുടുംബാംഗങ്ങള്‍ റിക്ഷായില്‍ സഞ്ചരിക്കുമ്പോള്‍ ആയുധധാരിയായ ഒരു മനുഷ്യന്‍ മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. റിക്ഷയിലുണ്ടായിരുന്ന സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവും മൂന്ന് ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്.

ഈസ്റ്റര്‍ ആഘോഷിച്ചതിന്റെ പിറ്റേദിവസമാണ് ഈ സംഭവം നടന്നത്. പാക്കിസ്ഥാനില്‍ വെറും രണ്ടു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

You must be logged in to post a comment Login