പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ മുസ്ലീങ്ങളുടെ ആക്രമണം

പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ മുസ്ലീങ്ങളുടെ ആക്രമണം

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ ആരാധനാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം.പഞ്ചാബ് പ്രൊവിന്‍സിലാണ് സംഭവം. ദേവാലയത്തിന് വെളിയില്‍ വളരെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ശുശ്രൂഷകള്‍ അവസാനിപ്പിക്കേണ്ടി വരുകയായിരുന്നുവെന്ന് പാസ്റ്റര്‍ ഡാനിയേല്‍ പറഞ്ഞു. നോക്കിയപ്പോള്‍ കണ്ടത് ഇരുപത് പേരടങ്ങുന്ന മുസ്ലീങ്ങളുടെ ഒരു സംഘം ദേവാലയത്തിന്റെ മതിലുകള്‍ കോടാലിയും വടിയും ഉപയോഗിച്ച് തകര്‍ക്കുന്നതാണ്. തടസം നിന്നവരെയെല്ലാം സംഘം മര്‍ദ്ദിക്കുകയും ചെയ്തു. സംഘം ആരാധനാലയത്തിലേക്ക് കടന്നുവന്ന് അവിടെയുള്ള കുട്ടികളടക്കമുള്ളവരെയും മര്‍ദ്ദിച്ചു.

പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്ത്യന്‍ മതപീഡനങ്ങളുടെ ലിസ്റ്റില്‍ പാക്കിസ്ഥാനെ അഞ്ചാം സ്ഥാനത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

You must be logged in to post a comment Login