ദൈവനിന്ദാക്കുറ്റം ചുമത്തിയ സഹോദരങ്ങള്‍ക്ക് നീതി കിട്ടാന്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ രംഗത്ത്

ദൈവനിന്ദാക്കുറ്റം ചുമത്തിയ സഹോദരങ്ങള്‍ക്ക് നീതി കിട്ടാന്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ രംഗത്ത്

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തിയ സഹോദരങ്ങള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും സമരരംഗത്തേക്ക്. സ്വതന്ത്രമായ അന്വേഷണം ഈ വിഷയത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് പഞ്ചാബ് അസംബ്ലി ക്ക് മുമ്പില്‍ സമ്മേളിച്ചത്. പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ ആക്ഷന്‍ കമ്മറ്റിയാണ് റാലി സംഘടിപ്പിച്ചത്.

ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥിരമായഎക്യുമെനിക്കല്‍ കമ്മറ്റി എന്ന നിലയിലാണ് ഈ സംഘടനയുടെ ആവീര്‍ഭാവം. ക്രിസ്ത്യന്‍ യൂവാക്കള്‍ക്ക് നീതികിട്ടുന്നതുവരെ സമാധാനപരമായി രാജ്യമെങ്ങും റാലി നടത്താനാണ് സംഘടനയുടെ തീരുമാനം. പട്രാസ് മസിഹ എന്ന 17 കാരനും സജിദ് മസിഹ എന്ന 24 കാരനും നേരെയാണ് ദൈവനിന്ദാക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഇവര്‍ക്ക് കൊടും പീഡനങ്ങളും ഏല്‌ക്കേണ്ടിവന്നു. പിന്നീട് നാലാം നിലയുടെ ജനാലയിലൂടെ ഇവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

You must be logged in to post a comment Login