പാക്കിസ്ഥാനില്‍ നിന്ന് ജീവരക്ഷാര്‍ത്ഥം ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

പാക്കിസ്ഥാനില്‍ നിന്ന് ജീവരക്ഷാര്‍ത്ഥം ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

ലാഹോര്‍: മതപീഡനങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ഹിന്ദുക്കളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പലായനം.

പാക്കിസ്ഥാനിലെ മതനിന്ദാനിയമം ക്രൈസ്തവരെ അടിച്ചമര്‍ത്താന്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇതിന്റെ പേരില്‍ ആസിയാബി എന്ന ക്രൈസ്തവയുവതി ഇപ്പോഴും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

 

You must be logged in to post a comment Login