മൊബൈലില്‍ സന്ദേശം അയച്ചു, പാക്കിസ്ഥാനില്‍ ക്രൈസ്തവന് ജീവപര്യന്തം

മൊബൈലില്‍ സന്ദേശം അയച്ചു, പാക്കിസ്ഥാനില്‍ ക്രൈസ്തവന് ജീവപര്യന്തം

ലാഹോര്‍: ദൈവനിന്ദാപരമായ സന്ദേശങ്ങള്‍ തന്റെ മൊബൈലില്‍ നിന്ന് അയച്ചു എന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ കോടതി ക്രൈസ്തവനെ ജീവപര്യന്തം തടവിന് വിധിച്ചു. റാവല്‍പിണ്ടിയിലെ പഞ്ചാബ് പ്രൊവിന്‍സ് കോടതിയാണ് സാഫര്‍ ഭാട്ടിയെന്ന ക്രൈസ്തവനെ ബുധനാഴ്ച ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത് എന്ന് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന CLAAS ഗ്രൂപ്പ് ആരോപിച്ചു.

കുറ്റംആരോപിക്കപ്പെട്ട 2012 മുതല്‍ അദ്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഭാട്ടി. പാക്കിസ്ഥാനിലെ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് പറയുന്നത് 1990 മുതല്‍ പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി 65 പേരെ കൊലപെടുത്തിയിട്ടുണ്ടെന്നാണ്.

ജനുവരിയില്‍ ഒരു 70 വയസുകാരനെ ദൈവനിന്ദാക്കുറ്റം ചുമത്തി പോലീസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

You must be logged in to post a comment Login