പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷം

പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷം

ലാഹോര്‍: പാക്കിസ്ഥാനി കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സഭയില്‍ ദിവ്യകാരുണ്യവര്‍ഷം പ്രഖ്യാപിച്ചു. ശുശ്രൂഷയും നവജീവനും ലക്ഷ്യമാക്കിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്കിടയിലും സഭ ദിവ്യകാരുണ്യവര്‍ഷം ആചരിക്കുന്നതെന്ന് പത്രപ്രസ്താവനയില്‍ മെത്രാന്മാര്‍ വ്യക്തമാക്കി.

ക്രിസ്തുരാജത്വതിരുനാളായ നവംബര്‍ 26 മുതല്‍ 2018 നവംബര്‍ 25 വരെയാണ് ദിവ്യകാരുണ്യവര്‍ഷമായി ആചരിക്കുന്നത്. നവംബര്‍ 9,10 തീയതികളില്‍ നടന്ന ബിഷപ്‌സ് പ്ലീനറി സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

നമ്മുടെ രാജ്യം വളരെ വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി തുടര്‍ച്ചയായി നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

You must be logged in to post a comment Login