പാക്കിസ്ഥാനില്‍ ആറു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് വീണ്ടും തുറക്കുന്നതിന് അനുമതി

പാക്കിസ്ഥാനില്‍ ആറു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് വീണ്ടും തുറക്കുന്നതിന് അനുമതി

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ആറു ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അധികാരികള്‍ അനുവാദം നല്കി. ഹോം ബേസ്ഡ് ദേവാലയങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള അനുവാദം ലഭിച്ചിരിക്കുന്നത്.

എല്ലാ ദേവാലയങ്ങള്‍ക്കും ആരാധനാസ്വാതന്ത്ര്യത്തിനും മറ്റുമുള്ള അനുവാദം വാക്കാലാണ് ഇപ്പോള്‍ നല്കിയിരിക്കുന്നത്. ഇത് ഉടന്‍ എഴുതിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. പാസ്റ്റര്‍ ക്രിസ്‌ററഫര്‍ പറയുന്നു. ദൈവം ഞങ്ങളുടെ കൂടെയുണ്ട് എന്നതിന് തെളിവാണിത്. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് അനുഭവിച്ച സഹനങ്ങളില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദിപറയുന്നതായും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login