തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡൊഴിക്കുമെന്ന് ക്രൈസ്തവ പെണ്‍കുട്ടിക്ക് മുസ്ലീമിന്റെ ഭീഷണി

തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡൊഴിക്കുമെന്ന് ക്രൈസ്തവ പെണ്‍കുട്ടിക്ക് മുസ്ലീമിന്റെ ഭീഷണി

ലാഹോര്‍: ആകുലതയിലും ഭയത്തിലും കഴിയുന്ന പതിനേഴുകാരിയായ ക്രൈസ്തവപെണ്‍കുട്ടിക്ക് മതിയായ സംരക്ഷണമോ പിന്തുണയോ നല്കാന്‍ പോലീസിനോ ഭരണകൂടത്തിനോ കഴിയുന്നില്ലെന്ന് ശക്തമായ ആരോപണം. സാമിന ഇക്ബാല്‍ എന്ന പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി പത്തുവയസ് മുതിര്‍ന്ന മുസ്ലീമിന്റെ ഭീഷണി നേരിടുന്നത്. സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ സ്ഥിരമായി കാത്തുനില്ക്കുകയും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും വിവാഹം കഴിച്ചില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്.

ഇപ്പോള്‍ സാമിനയ്ക്ക് 17 വയസ് മാത്രമേയുള്ളൂ. പതിനാറ് വയസാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പാക്കിസ്ഥാന്‍ അനുവാദം നല്കിയിരിക്കുന്ന പ്രായം. പക്ഷേ 2013 മുതല്‍ ഇയാള്‍ തന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കുടുംബാംഗങ്ങള്‍ ഇടപെട്ട് സംസാരിച്ചിട്ടും ഇയാള്‍ സമീപനം മാറ്റിയിട്ടില്ല. അതോടെ സാമിന സ്‌കൂള്‍ പഠനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഒരു വര്‍ഷമായി വീടിന് പുറത്തേയ്ക്ക് പോലും ഇറങ്ങുന്നില്ല.

വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണ് ഈ പെണ്‍കുട്ടി. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പറയുന്നു.

You must be logged in to post a comment Login