പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ തുടരുന്നു

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ തുടരുന്നു

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്ഈ മാസം നടന്ന ചില സംഭവങ്ങളാണ്.

ക്രൈസ്തവനായ കുടുംബനാഥനെ ചിലര്‍ സംഘം ചേര്‍ന്ന് വെടിവച്ച് കൊലപെടുത്തിയതാണ് അതിലൊന്ന്. കടം നല്കിയ പണം തിരികെ ചോദിച്ചതാണ് ആക്രമത്തിന് കാരണം. നിന്നെ ഒരുപാഠം പഠിപ്പിക്കും എന്ന് സംഘത്തിന്റെ നേതാവ് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം നടത്തി കൊലപ്പെടുത്തിയത്. വയറ്റില്‍ വെടിയേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. മൂന്നു മക്കളുടെ പിതാവായിരുന്നു.

ഓഗസ്റ്റ് രണ്ടിന് നടന്ന ഈ സംഭവത്തിന് പതിനാറ് ദിവസങ്ങള്‍ക്ക് ശേഷം പത്തൊന്‍പതുകാരിയായ മകളെ മുസ്ലീമിന് വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ക്രൈസ്തവകുടുംബനാഥനെ മര്‍ദ്ദിച്ചു. മകളുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയും മതം മാറ്റിവിവാഹം കഴിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കുടുംബനാഥന്‍ അല്‍വിന്‍ ജോണ്‍ പറയുന്നു.

You must be logged in to post a comment Login