പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍19 മു​​ത​​ൽ 23 വ​​രെ

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍19 മു​​ത​​ൽ 23 വ​​രെ

പാ​​ലാ: 35ാമ​​ത് പാ​​ലാ രൂ​​പ​​ത അ​​ഭി​​ഷേ​​കാ​​ഗ്നി ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ 19 മു​​ത​​ൽ 23 വ​​രെ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ത്തും. തി​​രു​​പ്പി​​റ​​വി​​ക്ക് ഒ​​രു​​ക്ക​​മാ​​യി ന​​ട​​ത്തു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ എ​​ത്തു​​ന്ന പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു ജ​​ന​​ങ്ങ​​ൾ​​ക്കു ദൈ​​വ​​വ​​ച​​നം കേ​​ൾ​​ക്കാ​​നും ദൈ​​വാ​​രാ​​ധ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​മാ​​യി ഒ​​രു​​ല​​ക്ഷം ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള പ​​ന്ത​​ലും മ​​റ്റു സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും ത​​യാ​​റാ​​ക്കി​​ക​​ഴി​​ഞ്ഞു.

അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്രം സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സേ​​വ്യ​​ർ ഖാ​​ൻ വ​​ട്ടാ​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള 101 അം​​ഗ ടീ​​മാ​​ണ് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​ത്മീ​​യ​​ശു​​ശ്രൂ​​ഷ​​ക​​ളും ന​​യി​​ക്കു​​ന്ന​​ത്. ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ര​​ണ്ടു സ​​മ​​യ​​ങ്ങ​​ളി​​ലാ​​യാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് ആ​​രം​​ഭി​​ച്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ൽ പ​​ക​​ൽ ക​​ണ്‍​വ​​ൻ​​ഷ​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​രം​​ഭി​​ച്ച് രാ​​ത്രി ഒ​​ൻ​​പ​​തി​​ന് അ​​വ​​സാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ൽ സാ​​യാ​​ഹ്ന ക​​ണ്‍​വ​​ൻ​​ഷ​​നും ഉ​​ണ്ടാ​​യി​​രി​​ക്കും. ര​​ണ്ടു സ​​മ​​യ​​ങ്ങ​​ളി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

19 നു ​​രാ​​വി​​ലെ പ​​ത്തി​​നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ ക​​ണ്‍​വ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 20 മു​​ത​​ൽ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും കു​​ന്പ​​സാ​​രി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ സേ​​വ​​ന​​ത്തി​​നാ​​യി ഫാ. ​​കു​​ര്യ​​ൻ മ​​റ്റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 750 ഓ​​ളം വോ​​ള​​ന്‍റി​​യേ​​ഴ്സ് പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​ണ്.

പോ​​ലീ​​സ് അ​​ധി​​കാ​​രി​​ക​​ളും ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 100 പേ​​ര​​ട​​ങ്ങു​​ന്ന ട്രാ​​ഫി​​ക് വോ​​ള​​ന്‍റി​​യേ​​ഴ്സും ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​ന് നേ​​തൃ​​ത്വം ന​​ല്കും. ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ ത​​ൽ​​സ​​മ​​യ സം​​പ്രേ​​ഷ​​ണം www.evangelization palai.org ൽ ​​ല​​ഭ്യ​​മാ​​ണ്.പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ന​​ട​​ന്ന പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് വി​​ശ​​ദീ​​ക​​രി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ (ജ​​ന​​റ​​ൽ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ), മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ് കാ​​ക്ക​​ല്ലി​​ൽ, ഫാ. ​​ജോ​​സ് വ​​ള്ളോം​​പു​​ര​​യി​​ടം, ഫാ. ​​ജോ​​സ​​ഫ് തോ​​ലാ​​നി​​ക്ക​​ൽ, ഫാ. ​​വി​​ൻ​​സെ​​ന്‍റ് മൂ​​ങ്ങാ​​മാ​​ക്ക​​ൽ (ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ), ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, ഫാ. ​​സ്ക​​റി​​യ വേ​​ക​​ത്താ​​നം (പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​നേ​​ഴ്സ്), തോ​​മ​​സ് ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം, സാ​​ബു കോ​​ഴി​​ക്കോ​​ട്ട്, ജി​​മ്മി​​ച്ച​​ൻ ഇ​​ട​​ക്ക​​ര (പ​​ബ്ലി​​സി​​റ്റി ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​നേ​​ഴ്സ്) എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

You must be logged in to post a comment Login