മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ കോ​​ലം ക​​ത്തി​​ച്ചത് നി​​ന്ദ്യ​​വും നീ​​ച​വും: പാലാ രൂപത

മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ കോ​​ലം ക​​ത്തി​​ച്ചത് നി​​ന്ദ്യ​​വും നീ​​ച​വും: പാലാ രൂപത

പാ​​ലാ: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ കോ​​ലം ക​​ത്തി​​ച്ച് അ​​പ​​മാ​​നി​​ച്ച ന​​ട​​പ​​ടി തി​​ക​​ച്ചും നി​​ന്ദ്യ​​വും നീ​​ച​​വു​​മാ​​ണെ​ന്നു പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ചേ​​ർ​​ന്ന വൈ​​ദി​​ക – അ​​ല്മാ​​യ നേ​​തൃ​​സ​​മ്മേ​​ള​​നം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ഭാ​നേ​​തൃ​​ത്വ​​ത്തോ​​ടു​​ള്ള വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​ക്കാ​​ൻ വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​കാ​​ര​​ങ്ങ​​ളെ വ്ര​​ണ​​പ്പെ​​ടു​​ത്തു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള ഒ​​രു ന​​ട​​പ​​ടി​​യും അ​​നു​​വ​​ദി​​ക്കാ​നാ​വി​ല്ല.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ​​ആ​​ർ​​ച്ച്ബി​​ഷ​​പ്പും ആ​​ത്മീ​​യാ​​ചാ​​ര്യ​​നു​​മാ​​യ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യെ സ​​മൂ​​ഹ​​മ​​ധ്യ​​ത്തി​​ൽ തേ​​ജോ​​വ​​ധം ചെ​​യ്യു​​ന്ന​​തും വ്യ​​ക്തി​​ഹ​​ത്യ ന​​ട​​ത്തു​​ന്ന​​തും ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള സ​​ഭാ​​വി​​ശ്വാ​​സി​​ക​​ളെ ആ​​ഴ​​ത്തി​​ൽ മു​​റി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ്. ഇ​​ത്ത​​രം നീ​​ച​​മാ​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ലേ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കെ​തി​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കാ​​ൻ സ​​ഭാ​​നേ​​തൃ​​ത്വം ത​​യാ​​റാ​​ക​​ണ​​മെ​​ന്നു സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​ഭാ​​ത​​ല​​വ​നു ത​​ന്‍റെ അ​​ജ​​പാ​​ല​​ന ധ​​ർ​​മ​​ങ്ങ​​ൾ സ്വ​​ത​​ന്ത്ര​​മാ​​യി നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ നി​​യ​​മ സം​​ര​​ക്ഷ​​ണം സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പാ​​ക്ക​​ണം.

 
സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ, വൈ​​ദി​​ക സ​​മി​​തി സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഡോ.​​സി​​റി​​യ​​ക് തോ​​മ​​സ്, സെ​​ക്ര​​ട്ട​​റി സി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ഡോ. ​​സാ​​ബു ഡി. ​​മാ​​ത്യു, ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സാ​​ജു അ​​ല​​ക്സ്, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്ര​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റ്, ഡി​​സി​​എം​​എ​​സ്, ജീ​​സ​​സ് യൂ​​ത്ത്, കെ​​സി​​എ​​സ്എ​​ൽ, മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി, ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ്, പാ​​ലാ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് വി​​ഭാ​​ഗം എ​​ന്നി​​വ​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ സം​​ബ​​ന്ധി​​ച്ചു.

You must be logged in to post a comment Login