പാലാ രൂപതയുടെ സ്‌നേഹസമ്മാനം ഇടുക്കിക്ക് അമ്പത്‌ലക്ഷം

പാലാ രൂപതയുടെ സ്‌നേഹസമ്മാനം ഇടുക്കിക്ക് അമ്പത്‌ലക്ഷം

പാലാ: പ്രളയദുരിതത്തില്‍ പെട്ട ഇടുക്കിക്ക് പാലാ രൂപത അമ്പത് ലക്ഷം രൂപ സമ്മാനിച്ചു. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇടുക്കി രൂപതാകേന്ദ്രത്തിലെത്തി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു.

ഇടുക്കി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.

പാലാ രൂപതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം കൈമാറിയിരുന്നു. തുക വലിയ ആശ്വാസമാകുമെന്ന് ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

You must be logged in to post a comment Login