ഇടുക്കിക്ക് പുറമേ കുട്ടനാട്ടിലേക്കും പാലാ രൂപതയുടെ സ്‌നേഹനദി ഒഴുകുന്നു

ഇടുക്കിക്ക് പുറമേ കുട്ടനാട്ടിലേക്കും പാലാ രൂപതയുടെ സ്‌നേഹനദി ഒഴുകുന്നു

പാലാ: മഹാപ്രളയത്തില്‍ കനത്ത നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയ്ക്ക ആശ്വാസമായി പാലാ രൂപത. കുട്ടനാടിനെ രക്ഷിക്കാനായി ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് 51 ലക്ഷം രൂപ നല്കി. ചങ്ങനാശ്ശേരി അതിമെത്രാസനമന്ദിരത്തില്‍ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്.

രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചതാണ് ഈ തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഇടുക്കിയുടെ പുനരധിവാസത്തിനും പാലാ രൂപത 50 ലക്ഷം വീതം നല്കിയിരുന്നു.

ഇനിയും കുട്ടനാടിനെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ കല്ലറങ്ങാട്ട്അറിയിച്ചു.

You must be logged in to post a comment Login