പാലായില്‍ നടക്കുന്ന കായികോത്സവം; ഞായറാഴ്ച ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹം

പാലായില്‍ നടക്കുന്ന കായികോത്സവം; ഞായറാഴ്ച ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹം

കോ​ട്ട​യം: പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന നാ​ലു​ദി​വ​സത്തെ സം​സ്ഥാ​ന കാ​യി​കോ​ത്സ​വ​ത്തി​ൽ മു​ൻ കാ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്.

കാ​യി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും അ​വ​രു​ടെ ഞാ​യ​റാ​ഴ്ച​ക​ളി​ലെ മ​ത​പ​ര​മാ​യ തി​രു​ക​ർ​മ​ങ്ങ​ളി​ലും പ്രാ​ർ​ഥ​ന​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ഘ്നം വ​രു​ത്തു​ന്ന ന​ട​പ​ടി​യാ​ണി​ത്.

അ​ധി​കാ​രി​ക​ൾ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​വി. അ​ഗ​സ്റ്റി​നും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ല​വും സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ മേ​ള​ക​ൾ ഞാ​യ​റാ​ഴ്ച ന​ട​ത്താ​നു​ള​ള സ​ർ​ക്കാ​ർ തീ​രു​മാ​നം മ​ത​പ​ര​മാ​യ ക​ട​മ​ക​ൾ നി​റ​വേ​റ്റു​വാ​നു​ള​ള മ​ത ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ത്തി​ൻ​മേ​ലു​ള​ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും അ​തു​കൊ​ണ്ടു തീ​രു​മാ​നം ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം പി.​പി.​ജോ​സ​ഫും കോട്ടയത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

You must be logged in to post a comment Login