മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന് മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി

മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന് മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി

പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യു​​​ടെ ദ്വി​​​തീ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന് മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി . 1992 ന​​​വം​​​ബ​​​ർ 28 നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കു​​​ന്ന​​​ത്. പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ഇ​​​രി​​​മ്പ​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി അ​​ദ്ദേ​​ഹ​​ത്തെ നി​​യ​​മി​​ച്ച് 1996 ന​​​വം​​​ബ​​​ർ 11 ന് ​​​ജോ​​​ണ്‍ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പ്പാ​​​പ്പ ക​​​ല്പ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 1997 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് മാ​​​ർ മ​​​ന​​​ത്തോ​​​ട​​​ത്ത് ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു. പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​താ മെ​​​ത്രാ​​​നാ​​​യി ഇ​​​രു​​​പ​​​തു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തും മെ​​​ത്രാ​​​ഭി​​​ഷേ​​​ക ​ജൂ​​​ബി​​​ലി​​യും ഒ​​​രേ വ​​​ർ​​​ഷ​​​മാ​​​യ​​​തു മ​​​റ്റൊ​​​രു ദൈ​​​വ​​​നി​​​യോ​​​ഗം.

1947 ഫെ​​​ബ്രു​​​വ​​​രി 22 ന് ​​​ചേ​​​ർ​​​ത്ത​​​ല കോ​​​ടം​​​തു​​​രു​​​ത്തി​​​ൽ മ​​​ന​​​ത്തോ​​​ട​​​ത്ത് കു​​​ര്യ​​​ൻ – ക​​​ത്രീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ത്ത മ​​ക​​നാ​​​യാ​​​ണ് ജ​​​ന​​​നം. പ്രാ​​​ഥ​​​മി​​​ക​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ശേ​​​ഷം എ​​​റ​​​ണാ​​​കു​​​ളം- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്നു. പൂ​​​ന​​​യി​​​ലെ ജ്ഞാ​​​ന​​​ദീ​​​പ് വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ നി​​​ന്ന് ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ലൈ​​​സ​​​ൻ​​​ഷ്യേ​​​റ്റും ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി.

1972 ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1979 ൽ ​​​റോ​​​മി​​​ലെ ഗ്രി​​​ഗോ​​​റി​​​യ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. വൈ​​ദി​​ക​​നാ​​യ​​ശേ​​ഷം എ​​​റ​​​ണാ​​​കു​​​ളം ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​കാ​​​രി​​​യാ​​​യി. തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി. അ​​​തി​​​രൂ​​​പ​​​താ ആ​​​ലോ​​​ച​​​നാ സം​​​ഘാം​​​ഗം, സേ​​​വ് എ ​​​ഫാ​​​മി​​​ലി പ്ലാ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി, ഇ​​​ട​​​വ​​​ക വി​​​കാ​​​രി, അ​​​തി​​​രൂ​​​പ​​​ത സെ​​​ക്ര​​​ട്ട​​​റി, പ്ര​​​മോ​​​ട്ട​​​ർ ഓ​​​ഫ് ജ​​​സ്റ്റി​​​സ്, ചാ​​​ൻ​​​സി​​​ല​​​ർ, ആ​​​ലു​​​വ സെ​​​ന്‍റ് ജോ​​​സ​​​ഫ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ, എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

You must be logged in to post a comment Login