പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ അനുസ്മരണ തിരുനാള്‍

പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ അനുസ്മരണ തിരുനാള്‍

പാ​ല​യൂ​ർ: മാ​ർ തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ദ​ണ്ഡവി​മോ​ച​ന വി​ശ്വാ​സ ക​വാ​ടം സ്ഥാ​പി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും മാ​ർ തോ​മാ​ശ്ലീ​ഹാ പാ​ല​യൂ​രി​ൽ ആ​ഗ​ത​നാ​യി പ​ള്ളി സ്ഥാ​പി​ച്ച​തി​ന്‍റെ 1965-ാം വാ​ർ​ഷി​ക​വും ഞാ​യ​റാ​ഴ്ച ആ​ഘോ​ഷ​മാ​യ അ​നു​സ്മ​ര​ണത്തി​രു​നാ​ളാ​യി ആ​ച​രി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30നു ​ബോ​ട്ടു​കു​ളം ക​പ്പേ​ള​യി​ൽ കൊ​ടി​യേ​റ്റം. തു​ട​ർ​ന്നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മങ്ങ​ൾ​ക്കു ഷം​ഷാ​ബാ​ദ് രൂ​പ​ത നി​യു​ക്ത മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. മാ​ർ​തോ​മാ​ശ്ലീ​ഹാ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ്രേ​ഷി​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു രൂ​പം ന​ൽ​കി​യ​ത് പാ​ല​യൂ​രി​ലാ​ണ്. ഇ​തി​ന്‍റെ സ്മ​ര​ണ പു​തു​ക്കു​ന്ന​താ​ണ് ആ​ഗ​ത ത്തിരു​നാ​ൾ, പേ​പ്പ​ൽ ഡി​ക്രി​യി​ലൂ​ടെ ഭാ​ര​ത​ത്തി​ന്‍റെ വി​ശ്വാ​സ ക​വാ​ടം ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ല​യൂ​ർ പ​ള്ളി​യി​ൽ സ്ഥാ​പി​ച്ച​തി​ന്‍റെ വാ​ർ​ഷി​ക തി​രു​നാ​ളു​മാ​ണ് ഒ​ന്നി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന​ത്.

വെ​ടി​ക്കെ​ട്ടും ദീ​പ​ക്കാ​ഴ്ച​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ആ​ഘോ​ഷം.
രാ​വി​ലെ 6.30, 10.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ണ്ടാ​കും. 3.30നും 5.30 നും  വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക തി​രു​ക്ക​ർ​മ​ങ്ങ​ളു​മു​ണ്ട്. 5,000 പേ​ർ​ക്കാ​ണു തി​രു​നാ​ൾ ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്.

You must be logged in to post a comment Login