മാ​ർ തോ​മാ​ശ്ലീ​ഹാ ഇ​റാ​ക്കി​ൽ നി​ന്നു​മാ​ണ് പാ​ല​യൂ​രി​ൽ എ​ത്തിയത് : കല്‍ദായ പാത്രിയാര്‍ക്കീസ്

മാ​ർ തോ​മാ​ശ്ലീ​ഹാ ഇ​റാ​ക്കി​ൽ നി​ന്നു​മാ​ണ് പാ​ല​യൂ​രി​ൽ എ​ത്തിയത് : കല്‍ദായ പാത്രിയാര്‍ക്കീസ്

പാ​ല​യൂ​ർ: മാ​ർ തോ​മാ​ശ്ലീ​ഹാ ഇ​റാ​ക്കി​ൽ നി​ന്നു​മാ​ണ് പാ​ല​യൂ​രി​ൽ എ​ത്തി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്ന്ക​ൽ​ദാ​യ പാ​ത്രി​യ​ർ​ക്കീ​സ് മാ​ർ ലൂ​യി​സ് റ​ഫാ​യേ​ൽ  സാ​ക്കോ പ​റ​ഞ്ഞു.  ഇ​റാ​ക്കി​ൽ നി​ന്ന് എ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്ത സം​ഘ​ത്തി​ന് പാ​ല​യൂ​ർ മാ​ർ​തോ​മ അ​തി​രൂ​പ​ത തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​മാ​ശ്ലീ​ഹാ​യു​ടെ ക​ര​സ്പ​ർ​ശം നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ല പ്ര​യാ​സ​ങ്ങ​ളും നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണ്. നി​ങ്ങ​ളു​ടെ സ​ഹാ​യം വേ​ണം. മു​ൻ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ക്രി​സ്തു​മ​തം പ്ര​ച​രി​പ്പി​ക്കാ​ൻ ഞ​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ ഇ​വി​ട​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​വി​ട​ങ്ങ​ളി​ൽ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് വി​ഷ​മ​ങ്ങ​ൾ നേ​രി​ടു​ന്നു. നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന സ​ഹാ​യ​വും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ത്രി​യാ​ർ​ക്കീ​സി​നോ​ടൊ​പ്പം എ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ മാ​ർ യൂ​സി​ഫ് തോ​മ​സ്, മാ​ർ ഹ​ബീ​ബ്ജാ​ജ, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ബാ​സ​ൽ യാ​ൾ​ദോ, ഗ്രീ​സി​ലെ മാ​ർ ഡി​മി​ത്ര സ​ലാ​ബ​സ് എ​ന്നി​വ​രും സ​ന്ദേ​ശം ന​ൽ​കി.

You must be logged in to post a comment Login