ജോസിന്‍റെ ഓശാന

ജോസിന്‍റെ ഓശാന

 

പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ കുരുത്തോലയും പിടിച്ച് പങ്കെടുക്കുമ്പോള്‍ ജോസ് ഓര്‍ത്തു; എന്താണ്ഓശാന? എന്താണ്അതിന്‍റെ പ്രസക്തി? എന്റെവ്യക്തിജീവിതത്തില്‍എന്താണ്ഇതിനര്‍ത്ഥം?
ഈര്‍പ്പവും പച്ചപ്പും നഷ്ടപ്പെ’ട്ട് വളരെ വിരസമായ ഒരുമതത്തിന്റെ ആത്മീയതയ്ക്ക് പുതിയ മാനങ്ങളുമായി യേശു കടന്നുവന്നതിന്റെ ഓര്‍മ്മയാണ് ഓശാന.വളരെ സാധാരണ മനുഷ്യരായിരുന്നു അവന്റെ ചുറ്റും.

അവരുടെ കരങ്ങളിലാകട്ടെ പ്രതീക്ഷയുടെ പച്ചിലകളും. ആടിയും പാടിയും കരങ്ങളടിച്ചുമാണ്അവര്‍ ജറുസലേം വീഥിയിലൂടെ കടന്നുപോയത്. ഇത്തിരി നന്മകള്‍ ബാക്കിയുള്ള സാധാരണക്കാരായ മനുഷ്യരിലാണ് ഇനി മതത്തിന്റെ പ്രതീക്ഷ. കാരണം അവരില്‍ ആത്മീയതയുടെ പൊടിപ്പുകള്‍ ഇനിയും ബാക്കിയുണ്ട്. ജീവിതത്തിന്, ആത്മീയതയ്ക്ക് പുതിയൊരര്‍ത്ഥം ഓശാന അവന് നല്കി. കാലം കരുതി വച്ചതിനേക്കാള്‍ കൂടുതല്‍.ഇതുതന്നെയാണ് ഓശാനയുടെ കാതല്‍.

ചിന്തയില്‍ നിന്നുണര്‍ന്ന് ദൈവാലയംവീക്ഷിച്ചപ്പോള്‍ മുമ്പത്തേക്കാള്‍അതിന്റെഭംഗി വര്‍ദ്ധിച്ചിരിക്കുന്നതായി അവന് തോന്നി. ദൈവാലയവും മദ്ബഹായും കുരുത്തോലകള്‍ കൊണ്ട്അലങ്കരിച്ചിരിക്കുന്നു. എല്ലാറ്റിനും എല്ലാവര്‍ക്കും ഒരു പുതുമ… പച്ചപ്പ്.. ഉണര്‍വ്..ജീവന്റെ സമൃദ്ധി.

ഒരു സ്വീകരണ മുറിയിലെ പൂപാത്രവും  പൂവും എത്രമാത്രംഅവിടേക്ക് കടന്നുവരുന്നവരെ സ്വാധീനിക്കുന്നുണ്ട്? ആ മുറിയുടെചന്തം വര്‍ദ്ധിപ്പിക്കുന്നുണ്ട്?രണ്ട്ദിവസം മുമ്പ് കൂട്ടുകാരന്റെവീട്ടില്‍ നടന്ന സംഭവം അവന്റെ ഓര്‍മ്മയില്‍ വന്നു.. കൂട്ടുകാരുമൊരുമിച്ച് ജീവിതത്തിന്റെസംഘര്‍ഷങ്ങള്‍ വെല്ലുവിളികള്‍ ഒക്കെ സംസാരിക്കുന്ന വേളയില്‍ മേശയില്‍വച്ചിരുന്ന പൂവും അതിലെ ഇലകളും പ്രതീക്ഷിച്ചതിലേറെ ചര്‍ച്ചകളെ മനോഭാവങ്ങളെ പ്രകാശിപ്പിക്കുകയും മികവുറ്റതാക്കുകയുംചെയ്തു.

ഓശാനയുടെ ശുശ്രൂഷകള്‍ തീര്‍ിരിക്കുന്നു. സാധാരണകൂട്ടുകാരോടൊപ്പമാണ് വീട്ടിലേക്ക് പോയിരുന്നത്. എന്നാല്‍ അ്ന്ന് ഏകനായി മൗനമായി വീട്ടിലേക്ക് നടക്കുമ്പോള്‍ ജോസ്ഓര്‍ത്തു: മുറിവേറ്റവര്‍ക്ക്മരുന്നായും ഭക്ഷണത്തിന് രുചിയായും, ഭക്തിക്ക് പരിമളമായും, വിശുദ്ധിക്ക് അടയാളമായും, ഒറ്റപ്പെട്ടവര്‍ക്ക് കൂട്ടായും മനുഷ്യര്‍ തങ്ങളുടെകുരുത്തോലകളുമായി കടന്നുചെന്ന അനുഭവങ്ങള്‍, യാത്രകള്‍ ഏറെയാണല്ലോ.. ആ യാത്ര ഇന്നും തുടരുന്നു.

ദീര്‍ഘ നിശ്വാസത്തോടെ അവന്‍ മിഴികളുയര്‍ത്തിനോക്കി. എങ്ങും പച്ചപ്പ്… ആ പച്ചപ്പുകള്‍ക്കിടയില്‍  വീട്. ഒരു പുതുജീവന്റെ കരുത്തും ആനന്ദവും പ്രതീക്ഷയും അവന്റെ മുഖത്ത്അലതല്ലി നില്‍ക്കുന്നു. വലിയ ആഴ്ചയില്‍ മാത്രമല്ല  പിന്നീടുള്ള ജീവിതം മുഴുവന്‍ ഈ പച്ചപ്പ് ആയിരുന്നുവെങ്കില്‍.. അവന്‍റെ മനസ്സില്‍ അതുമാത്രമായിരുന്നു അപ്പോള്‍ പ്രാര്‍ത്ഥന.

ഫാ.സ്റ്റീഫന്‍ ഓണിശ്ശേരില്‍ സിഎസ്എസ്ആര്‍

 

You must be logged in to post a comment Login