പനാമയിലെ ലോക യുവജനോത്സവത്തില്‍ മാര്‍പാപ്പ പങ്കെടുക്കും

പനാമയിലെ ലോക യുവജനോത്സവത്തില്‍ മാര്‍പാപ്പ പങ്കെടുക്കും

പനാമ: തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ നടക്കുന്ന ലോക യുവജനോത്സവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. അടുത്തവര്‍ഷം ജനുവരി 23 മുതല്‍ 27 വരെയാണ് ലോകയുവജനോത്സവം. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ ഇഷടം എന്നില്‍ നിറവേറട്ടെ എന്നതാണ് യുവജനസംഗമത്തിന്റെ ആപ്തവാക്യം.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കംകുറിച്ചത്. 2016 ജൂലൈ 26 മുതല്‍ 31വരെ പോളണ്ടിലെ ക്രാക്കോവിലായിരുന്നു ഇതിന് മുമ്പത്തെ യുവജനസംഗമം നടന്നത്.

You must be logged in to post a comment Login