പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത ഉദ്ഘാടനം ചെയ്തു

പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത ഉദ്ഘാടനം ചെയ്തു

ബാ​​​ല​​​രാ​​​മ​​​പു​​​രം: മലങ്കരസഭയുടെ പാറശാല രൂപതയുടെ ഉദ്ഘാടനം നടന്നു. ന​​​സ്ര​​​ത്ത് ഹോം ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ന​​​ഗ​​​റി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന്ആണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചത്. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യു​​​ള്ള ഡോ.​ ​​തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ന​​​ട​​​ന്ന​​​ത്. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​യി​​രു​​ന്നു ഉ​​​ദ്ഘാ​​​ട​​​ന, സ്ഥാ​​​നാ​​​രോ​​​ഹ​​​ണ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി.

രൂ​​​പ​​​ത​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വ് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് വാ​​​യി​​​ച്ചു. പാ​​​റ​​​ശാ​​​ല രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി ഡോ.​​​തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സി​​​നെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വും വാ​​​യി​​​ച്ചു. തുടർന്ന് സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട​​​ങ്ങു​​​ക​​​ൾ  ആ​​​രം​​​ഭി​​​ച്ചു.

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​​എം.​​​സൂ​​​സ​​​പാ​​​ക്യം, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​ഷ​​പ് ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

You must be logged in to post a comment Login