അത്ഭുതശിശുവിന് ഒന്നാം പിറന്നാള്‍, ദൈവത്തെ സ്തുതിച്ച് മാതാപിതാക്കള്‍

അത്ഭുതശിശുവിന് ഒന്നാം പിറന്നാള്‍, ദൈവത്തെ സ്തുതിച്ച് മാതാപിതാക്കള്‍

2017 ജൂണ്‍ 27 ന് ജനിച്ചുവീഴുമ്പോള്‍ എല്ലിക്ക് ഒരു പൗണ്ട് പോലും തൂക്കം ഉണ്ടായിരുന്നില്ല. 22 ാമത്തെ ആഴ്ചയിലായിരുന്നു ജനനവും. അതുകൊണ്ട് കുഞ്ഞ് ജീവിച്ചിരിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടേഴ്‌സ് എല്ലാവരും ഒരുപോലെ ആശങ്കപ്പെട്ടിരുന്നു. 24 ആഴ്ചയെങ്കിലും വളര്‍ച്ചയുണ്ടെങ്കില്‍ ഗര്‍ഭപാത്രത്തിന് വെളിയില്‍ വച്ച് ജീവന്‍രക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയെടുക്കാം എന്നൊരു ധാരണ വൈദ്യശാസ്ത്രത്തിനുണ്ടായിരുന്നു. എന്നാല്‍ അതുപോലും ഇവിടെ അസാധ്യമായിരിക്കുന്നു.

അതുകൊണ്ട് വൈദ്യശാസ്ത്രം യാതൊരു പ്രതീകഷയും പുലര്‍ത്തിയില്ല. പക്ഷേ മാതാപിതാക്കള്‍ വൈദ്യശാസ്ത്രത്തെ വിശ്വസിച്ചില്ല, അവര്‍ ദൈവത്തില്‍ വിശ്വസിച്ചു, ദൈവത്തില്‍ ശരണപ്പെട്ടു. തങ്ങളുടെ കുഞ്ഞിന് വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി ഇതാ എല്ലിയോറ എന്ന അവരുടെ എല്ലി ജീവിച്ചിരിക്കുന്നു.

കഴിഞ്ഞ മാസമായിരുന്നു അവളുടെ ഒന്നാം പിറന്നാള്‍ സാഘോഷം കൊണ്ടാടിയത്. തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതത്തെക്കുറിച്ചും ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചും എല്ലിയുടെ അമ്മ റോബിന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ച 2 കാര്യങ്ങള്‍ ഇങ്ങനെയാണ്: വിശ്വാസം എല്ലാം സാധ്യമാക്കുന്നു. 2 നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ ചെയ്യുക.

24 ആഴ്ച വളര്‍ച്ചയുള്ള കുട്ടികളില്‍ പോലും വെറും ആറു ശതമാനം മാത്രമേ അതിജീവിച്ചിട്ടുള്ളൂ. അപ്പോഴാണ് 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള എല്ലി ഇപ്പോള്‍ പൂര്‍ണ്ണആരോഗ്യത്തോടെ കഴിയുന്നത്. ഇത്‌ദൈവത്തിന്റെ ഇടപെടല്ലാതെ മറ്റെന്താണ്?

നമുക്കും ഈ മാതാപിതാക്കളോട് ചേര്‍ന്ന ദൈവത്തെ സ്തുതിക്കാം.

You must be logged in to post a comment Login