വിശുദ്ധ മേരി മക് ലോപ്പിന്റെ മാധ്യസ്ഥം, പാര്‍ക്കിന്‍സണ്‍ രോഗം ഭേദമായി

വിശുദ്ധ മേരി മക് ലോപ്പിന്റെ മാധ്യസ്ഥം, പാര്‍ക്കിന്‍സണ്‍ രോഗം ഭേദമായി

റിക്കി പീറ്റേഴ്‌സണ്‍ന് ആ ദിവസം ഒരിക്കലും മറക്കാനാവില്ല. വര്‍ഷം 2008 അന്ന് ലോക യൂത്ത് ഡേയോട് അനുബന്ധിച്ച് മേരി മക് ലോപ്പിന്റൈ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു റിക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

അന്ന് പ്രാര്‍തഥിച്ചത് ഒന്നുമാത്രം ദൈവമേ എന്റെ രോഗം വിശുദ്ധ മേരി മക് ലോപ്പിന്റെ മാധ്യസ്ഥതയാല്‍ സുഖപ്പെടുത്തിയാല്‍ നിന്റെ നാമത്തെ ഞാന്‍ എന്നേയ്ക്കും വാഴ്ത്തും. എല്ലാ ലോകത്തോടും നിന്റെ നാമം വിളിച്ചുപറയുകയും ചെയ്യും. അന്ന് 57 വയസായിരുന്നു റിക്കിക്ക്. പത്തുമിനിറ്റ് നേരം മേരി മക് ലോപ്പിന്റെ കബറിടത്തില്‍ റിക്കി പ്രാര്‍ത്ഥനാനിരതായി. പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ എല്ലാ വല്ലായ്മകളും അപ്രത്യക്ഷമായി. അതെങ്ങനെ സംഭവിച്ചു എന്ന് ആര്‍ക്കും വ്യക്തമായി മനസ്സിലാക്കാനായില്ല.

ഓസ്‌ട്രേലിയായിലെ ആദ്യത്തെ വിശുദ്ധയാണ് മേരി മക് ലോപ്പ്. വിശുദ്ധപദ പ്രഖ്യാപനചടങ്ങില്‍ മുന്‍നിരയില്‍ റിക്കി പീറ്റേഴ്‌സണുമുണ്ടായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞുപോയിരിക്കുന്നു. ഇന്നും ആരോഗ്യത്തോടെ റിക്കി മുന്നോട്ടുപോകുന്നു.

You must be logged in to post a comment Login