നിയമാനുസൃതമായ ദയാവധം പോര്‍ച്ചുഗീസ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു

നിയമാനുസൃതമായ ദയാവധം പോര്‍ച്ചുഗീസ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു

ലിസ്ബണ്‍: ചൂടേറിയ ചര്‍്ച്ചകള്‍ക്ക് ശേഷം പോര്‍ച്ചുഗല്ലില്‍ ദയാവധം നിയമാനുസൃതമാക്കാനുള്ള നീക്കങ്ങളെ പാര്‍ലമെന്റ് തള്ളിക്കളഞ്ഞു. പീപ്പില്‍ ആനിമല്‍സ് നേച്വര്‍ പാര്‍ട്ടി, ദ ഗ്രീന്‍ പാര്‍ട്ടി, ദ ലെഫ്റ്റ് ബ്ലോക്, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവിടങ്ങളിലാണ് വിഷയം ചര്‍ച്ച ചെയ്തത്. 115-110 എന്ന കണക്കിലാണ് പാര്‍ലമെന്റ് വോട്ടെടുപ്പിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷവും ദയാവധത്തെ അനുകൂലിച്ചിരുന്നുവെങ്കില്‍ രോഗികള്‍ക്ക് ദയാവധം നല്കുന്നത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമായിരുന്നു.

പാര്‍ലമെന്റിന്റെ ഈ തീരുമാനത്തെ കത്തോലിക്കാസഭ സ്വാഗതം ചെയ്തു. പാര്‍ലമെന്റിന് സാമാന്യബോധമുണ്ടെന്ന് മനസ്സിലായതായി നിയുക്ത കര്‍ദിനാള്‍ അന്റോണിയോ മാര്‍ട്ടോ ഇതേക്കുറിച്ച് പ്രതികരിച്ചു.

 

You must be logged in to post a comment Login