മകള്‍ വെടിയേറ്റുമരിച്ച പള്ളിയില്‍ ശത്രുവിനോട് ക്ഷമിച്ചുകൊണ്ടുള്ള പിതാവിന്റെ വചനപ്രസംഗം

മകള്‍ വെടിയേറ്റുമരിച്ച പള്ളിയില്‍ ശത്രുവിനോട് ക്ഷമിച്ചുകൊണ്ടുള്ള പിതാവിന്റെ വചനപ്രസംഗം

ടെക്‌സാസ്: സതേണ്‍ലാന്റ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ പാസ്റ്റര്‍ ഫ്രാങ്ക് പോമറോയ് അന്നേ ദിവസം വചനം പറഞ്ഞത് മുമ്പ് പറഞ്ഞതുപോലെയായിരുന്നില്ല. ക്ഷമയെക്കുറിച്ചും ക്ഷമിക്കുന്ന സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം കഴിഞ്ഞ ഞായറാഴ്ച വചനം പറഞ്ഞപ്പോള്‍ അതിന് ജീവിതത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. കാരണം ഒരാഴ്ച മുമ്പ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പതിനാലുവയസുകാരി മകള്‍ കൂടിയായിരുന്നു, അനാബെല്ലെ.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രോതാക്കള്‍ക്ക് പുതിയ അനുഭവമായത്. എന്റെ മകള്‍ ഇപ്പോള്‍ ക്രിസ്തുവിനോടൊപ്പം കളിക്കുകയായിരിക്കും. എനിക്ക് ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അദ്ദേഹം പറഞ്ഞു.

നമുക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.. അന്ന് ആ മനുഷ്യന്‍ ഇരുട്ട് തിരഞ്ഞെടുത്തതുപോലെ നമ്മള്‍ ഇരുട്ടല്ല ജീവിതമാണ് തിരഞ്ഞെടുക്കേണ്ടത്. മരിച്ചവരില്‍ പലരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്റെ മകളും.. പാസ്റ്റര്‍ പറഞ്ഞു.

You must be logged in to post a comment Login