സുവിശേഷപ്രഘോഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സുവിശേഷപ്രഘോഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ചീപുരം: സുവിശേഷപ്രഘോഷകനെ ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദുതീവ്രവാദികള്‍  ഇദ്ദേഹത്തിന് എതിരെ പോലീസില്‍ പരാതികൊടുത്തതിന്റെ ഒരാഴ്ചയ്ക്ക് ശേഷമാണ് പാസ്റ്റര്‍ പെരിയസ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാല്‍മുട്ടുകള്‍ നിലത്തു മുട്ടിയാണ് നിന്നിരുന്നത്.  ഇത് ദൂരൂഹത ഉണര്‍ത്തുന്നുണ്ട്.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ വ്യക്തിയാണ് പെരിയസ്വാമി. പ്രദേശത്ത് ക്രിസ്തുമതം വ്യാപകമായതില്‍ ഹിന്ദുതീവ്രവാദികള്‍ അസ്വസ്ഥരായിരുന്നുവെന്നും അവര്‍ പലവിധത്തില്‍ പെരിയസ്വാമിയുടെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണി മുഴക്കിയിരുന്നതായും സുഹൃത്ത് പാസ്റ്റര്‍ അസറിയ റൂബെന്‍ വ്യക്തമാക്കി.  ഹിന്ദുതീവ്രവാദികള്‍ കഴിഞ്ഞ ആറുമാസങ്ങളായി പാസ്റ്ററെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും റൂബെന്‍ പറഞ്ഞു.

You must be logged in to post a comment Login