പരമ്പരാഗത ക്രൈസ്തവിശ്വാസങ്ങളെയും കൂദാശകളെയും അവഹേളിക്കുന്നതിന് എതിരെ പാസ്റ്ററല്‍ കൗണ്‍സില്‍

പരമ്പരാഗത ക്രൈസ്തവിശ്വാസങ്ങളെയും കൂദാശകളെയും അവഹേളിക്കുന്നതിന് എതിരെ പാസ്റ്ററല്‍ കൗണ്‍സില്‍

കൊച്ചി: പരമ്പരാഗത ക്രൈസ്തവവിശ്വാസങ്ങളെയും സഭാസംവിധാനങ്ങളെയും പരിശുദ്ധ കൂദാശകളെയും ആക്ഷേപിക്കാനും അവഹേളിക്കാനുമുള്ള സംഘടിതശ്രമങ്ങള്‍ക്കെതിരെ സീറോ മലബാര്‍ സഭയിലെ പാസ്റ്ററല്‍ കൗണ്‍സില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രമേയം പാസാക്കി.

മാനുഷികബലഹീനതകള്‍ മൂലം വ്യക്തികള്‍ക്കുണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും പരമ്പരാഗത ക്രൈസ്തവവിശ്വാസത്തെയും സഭാസംവിധാനങ്ങളെയും പരിശുദ്ധ കുദാശകളെയും സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനുമുളള ബോധപൂര്‍വ്വമായ ശ്രമങ്ങളെ പ്രമേയം അപലപിച്ചു. മദര്‍ തെരേസയെയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനെയും പ്രമേയം അപലപിച്ചു.

 

You must be logged in to post a comment Login