അ​ന്ത്യോ​ക്യ​ൻ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സിന്‍റെ കേരളസന്ദര്‍ശനം ഇന്ന് മുതല്‍

അ​ന്ത്യോ​ക്യ​ൻ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സിന്‍റെ കേരളസന്ദര്‍ശനം ഇന്ന് മുതല്‍

അ​ടൂ​ർ: അ​ന്ത്യോ​ക്യ​ൻ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ അ​ഞ്ചു​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്നെ​ത്തും.​മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ പു​ന​രൈ​ക്യ​വാ​ർ​ഷി​ക സ​ഭാ​സം​ഗ​മം, അ​ടൂ​ർ തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ കൂ​ദാ​ശ, മെ​ത്രാ​ഭി​ഷേ​കം, കോ​ട്ട​യം സെ​ന്‍റ് എ​ഫ്രേം എ​ക്യു​മെ​നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (സീ​രി) സ​ന്ദ​ർ​ശ​നം, പാ​റ​ശാ​ല രൂ​പ​ത ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ഇ​ന്നു വൈ​കു​ന്നേ​രം അ​ടൂ​ർ സെ​ൻ​ട്ര​ൽ മൈ​താ​ന​ത്ത് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. 21 വ​രെ അ​ദ്ദേ​ഹം അ​ടൂ​രി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് 22ന് ​കോ​ട്ട​യം സീ​രി സ​ന്ദ​ർ​ശി​ക്കും. 23ന് ​പാ​റ​ശാ​ല രൂ​പ​ത ഉ​ദ്ഘാ​ട​നം. 25നു ​പു​ല​ർ​ച്ചെ മ​ട​ക്കം. ഈ​ജി​പ്റ്റ് ആ​ർ​ച്ച് ബി​ഷ​പ്, അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലം​ഗ​സം​ഘം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്.

You must be logged in to post a comment Login