ചരിത്രം രചിച്ച് ആദ്യമായി ഒരു ക്രൈസ്തവ മേലധ്യക്ഷന്‍ സൗദിയിലേക്ക്

ചരിത്രം രചിച്ച് ആദ്യമായി ഒരു ക്രൈസ്തവ മേലധ്യക്ഷന്‍ സൗദിയിലേക്ക്

ജിദ്ദ: െലബനോനിലെ മാരോനൈറ്റ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബിഷാറ അല്‍ റായി സൗദിയിലേക്ക്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ക്രൈസതവ സഭാധ്യക്ഷന്‍ ഔദ്യോഗികക്ഷണം സ്വീകരിച്ച് സൗദിയിലേക്ക് പോകുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് സല്‍മാന്റെയും ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം പോകുന്നത്. സന്ദര്‍ശന തിയതി അറിയിച്ചിട്ടില്ല.

2012 നവംബര്‍ 24 ന് പോപ്പ് ബെനഡിക്ട് പതിനാറാമനാണ് ഇദ്ദേഹത്തിന് കര്‍ദിനാള്‍ പദവി നല്കിയത്. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനുമാണ് ഇദ്ദേഹം.

You must be logged in to post a comment Login