ക്രൈസ്തവ പീഡനങ്ങള്‍ക്കിടയിലും വളരുന്ന ക്രിസ്തീയ വിശ്വാസം “പോള്‍ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്റ്റ്” ശ്രദ്ധേയമാകുന്നു

ക്രൈസ്തവ പീഡനങ്ങള്‍ക്കിടയിലും വളരുന്ന ക്രിസ്തീയ വിശ്വാസം “പോള്‍ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്റ്റ്” ശ്രദ്ധേയമാകുന്നു

പുരാതന റോമിലെ ക്രൈസ്തവമതപീഡനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പറയുന്ന പോള്‍ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രം ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.

എല്ലാ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോപ്റ്റിക്, കല്‍ദായര്‍, അസ്സീറിയന്‍.. എല്ലാവിഭാഗം ക്രൈസ്തവരും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചിത്രത്തില്‍ ലൂക്കായുടെ വേഷം അഭിനയിക്കുന്ന ജിം കാവെയ്‌സല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

ക്രൈസ്തവിശ്വാസത്തിന് വേണ്ടി പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായിട്ടാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതോടൊപ്പം പീഡിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. റോമിലെ തെരുവീഥികളില്‍ നീറോയുടെ കാലത്ത് വിളക്കുകാലുകളെ പോലെ ജീവനോടെ കത്തിയെരിയപ്പെട്ട ക്രൈസ്തവരുടെ കഥയാണ് ചിത്രം പറയുന്നത്. എന്നിട്ടും ഈ തിന്മയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ലൂക്കായും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

ലൂക്കായുടെ വേഷം ചെയ്യുന്നത് ജിം കാവെയ്‌സലാണ്.

 

You must be logged in to post a comment Login