പോള്‍ ആറാമനെ ഈ വര്‍ഷം വിശുദ്ധനായി പ്രഖ്യാപിക്കും. തീയതി പിന്നീട്

പോള്‍ ആറാമനെ ഈ വര്‍ഷം വിശുദ്ധനായി പ്രഖ്യാപിക്കും. തീയതി പിന്നീട്

വത്തിക്കാന്‍: വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ മധ്യസ്ഥതയിലുള്ള അത്ഭുതം അംഗീകരിച്ചതോടെ ഈ വര്‍ഷം തന്നെ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്തിമ അംഗീകാരം കൂടി മാത്രമേ ആവശ്യമായിട്ടുള്ളൂ. അത് ലഭിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ തീയതി നിശ്ചയിക്കും. അമ്മയുടെ ഗര്‍ഭത്തിലുള്ള ഒരു കുഞ്ഞിന് അത്ഭുതകരമായ രോഗസൗഖ്യം കിട്ടിയതാണ് പോള്‍ ആറാമനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. 1978 ലാണ് പോള്‍ ആറാമന്‍ ദിവംഗതനായത്.

You must be logged in to post a comment Login