ഒക്ടോബറിലെ സിനഡില്‍ പോള്‍ ആറാമന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും

ഒക്ടോബറിലെ സിനഡില്‍ പോള്‍ ആറാമന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും

വത്തിക്കാന്‍: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഒക്ടോബറില്‍ നടക്കുന്ന ബിഷപസ് സിനഡിന്റെ അവസാനം നടക്കുന്ന ചടങ്ങില്‍ വച്ച് വിശുദ്ധനായി പ്രഖ്യാപിക്കും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നാഷനല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ മീറ്റിംങില്‍ വച്ചാണ് കര്‍ദിനാള്‍  പ്രഖ്യാപനം നടത്തിയത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ആയിരുന്നുവെങ്കിലും അതിന്റെ ഇടയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞിരുന്നു. അപ്പോള്‍ കൗണ്‍സില്‍ തുടര്‍ന്നതും അവസാനിപ്പിച്ചതും പോള്‍ ആറാമന്‍ പാപ്പയായിരുന്നു. ഒക്ടോബര്‍ മൂന്നുമുതല്‍28 വരെയാണ് വത്തിക്കാനില്‍ ബിഷപ്‌സ് സിനഡ് നടക്കുന്നത്.

പോള്‍ ആറാമന്റെമാധ്യസ്ഥതയിലുള്ള അത്ഭുതം വിശുദ്ധരുടെ നാമകരണനടപടികളുടെ സംഘം ഫെബ്രുവരി ആറിനാണ് അംഗീകരിച്ചത്. അതോടെ ഈ വര്‍ഷം തന്നെ പോള്‍ ആറാമനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ തീയതിയുടെ പ്രഖ്യാപനം ഇപ്പോഴാണ് നടന്നത്.

You must be logged in to post a comment Login