പോള്‍ ആറാമന്റെ ആ പ്രവചനങ്ങള്‍ സത്യമായി.. ഏതായിരുന്നു എന്നറിയാമോ ആ പ്രവചനങ്ങള്‍?

പോള്‍ ആറാമന്റെ ആ പ്രവചനങ്ങള്‍ സത്യമായി.. ഏതായിരുന്നു എന്നറിയാമോ ആ പ്രവചനങ്ങള്‍?

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ ചാക്രികലേഖനമായ ഹ്യൂമാനേ വീത്തേയുടെ സുവര്‍ണ്ണജൂബിലി വര്‍ഷമാണ് 2018. ഗര്‍ഭനിരോധനത്തെക്കുറിച്ചുള്ള സഭയുടെ ആധികാരികമായ പഠനങ്ങള്‍ അടങ്ങിയിരിക്കുന്ന ചാക്രികലേഖനമാണ് അത്. ഈ സാഹചര്യത്തില്‍ ലോസ് ആഞ്ചല്‍സ് ആക്‌സിലറി ബിഷപ് റോബര്‍ട്ട് ബാറോണ്‍ പോള്‍ ആറാമനെ വിശേഷിപ്പിക്കുന്നത് അദ്ദേഹം ഒരു പ്രവാചകനായിരുന്നു എന്നാണ്.

1968 ല്‍ നിന്നുകൊണ്ട് വരുംകാലത്തെ അദ്ദേഹം അത്ഭുതപ്പെടുത്തി. ലോകത്ത് സംഭവിക്കാനിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് പോള്‍ ആറാമന്‍ അതില്‍ ദീര്‍ഘദര്‍ശനം നടത്തി. കുടുംബജീവിതത്തില്‍ സംഭവിക്കാവുന്ന അവിശ്വാസവും യുവജനങ്ങള്‍ക്ക് സംഭവിക്കാവുന്ന ധാര്‍മ്മികനിലവാരത്തിലെ കുറവും ഇതില്‍ പാപ്പ പ്രവചിച്ചിരുന്നു.

അതുപോലെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുമെന്നകാര്യവും പാപ്പ സൂചിപ്പിച്ചിരുന്നു.  സ്ത്രീകളെ വെറും ലൈംഗികഉപകരണങ്ങളായി പുരുഷന്മാര്‍ കണക്കാക്കുമെന്നും പാപ്പ പ്രവചിച്ചിരുന്നു.

ധാര്‍മ്മിക നിലവാരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയവും കുടുംബജീവിതങ്ങളുടെ പരാജയവും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവത്തില്‍ വന്ന മാറ്റവും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണല്ലോ..

ഇക്കാര്യങ്ങള്‍ അമ്പതു വര്‍ഷത്തിന് മുമ്പേ പോള്‍ ആറാമന്‍ തിരിച്ചറിഞ്ഞു എന്നതാണ് അദ്ദേഹത്തെ ഒരു പ്രവാചകനായി വിലയിരുത്താന്‍ ബിഷപ് ബാറോണിനെ പ്രേരിപ്പിച്ചത്.

 

You must be logged in to post a comment Login