മാര്‍ട്ടിന്‍ ലൂഥര്‍ കൊല്ലപ്പെട്ടപ്പോള്‍ മാര്‍പാപ്പ പറഞ്ഞത് കേള്‍ക്കണോ?

മാര്‍ട്ടിന്‍ ലൂഥര്‍ കൊല്ലപ്പെട്ടപ്പോള്‍ മാര്‍പാപ്പ പറഞ്ഞത് കേള്‍ക്കണോ?

ടെന്നസി: 1968 ഏപ്രില്‍ നാല്. അന്നായിരുന്നു ടെന്നസിയിലെ ലോറൈയ്ന്‍ മോട്ടെലിലെ മുറിക്ക് വെളിയില്‍ വച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് ജൂനിയര്‍ കൊല്ലപ്പെട്ടത്.

1964 ല്‍ സമാധാനത്തിനുള്ള നോബൈല്‍ സമ്മാനം ഇദ്ദേഹത്തിനായിരുന്നു ലഭിച്ചത്. സിവില്‍ അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങളുടെ മുമ്പില്‍ നിന്നിരുന്ന നേതാവായിരുന്നു ഇദ്ദേഹം.

പോള്‍ ആറാമനായിരുന്നു അന്ന് മാര്‍പാപ്പ. മാര്‍ട്ടിന്‍ ലൂഥര്‍ കൊല്ലപ്പെട്ട ദിവസം യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ അദ്ദേഹത്തെ പാപ്പ വിശേഷിപ്പിച്ചത് വംശീയമായ ഏകീകരണത്തിന് വേണ്ടിയുള്ള ക്രൈസ്തവ പ്രവാചകന്‍ എന്നായിരുന്നു.

You must be logged in to post a comment Login