അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് സമാധാനത്തിന് വേണ്ടി പരിശ്രമിക്കണം: മാര്‍പാപ്പ

അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് സമാധാനത്തിന് വേണ്ടി പരിശ്രമിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍:ആയുധം ശേഖരിച്ചുകൊണ്ട് ആര്‍ക്കും സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തിന്റെ സമാപന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് സമാധാനത്തിന് വേണ്ടി പരിശ്രമിക്കണം. അക്രമം പോഷിപ്പിക്കപ്പെടുന്നത് ആയുധങ്ങള്‍ കൊണ്ടാണ്. മൗലികവാദവും മതഭ്രാന്തും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ദൈവനിന്ദയാണ്.

ഹിരോഷിമയും നാഗസാക്കിയും മറക്കരുതെന്നും കുഞ്ഞുങ്ങളുടെ രോദനം ശ്രവിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login