സമാധാനത്തിനായുള്ള ശ്രമങ്ങളില്‍ ഇതരമതസ്ഥരും വേണം: മാര്‍പാപ്പ

സമാധാനത്തിനായുള്ള ശ്രമങ്ങളില്‍ ഇതരമതസ്ഥരും വേണം: മാര്‍പാപ്പ

വ​​​ത്തി​​​ക്കാ​​​ൻ : സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക​​​രെ മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ഇ​​​ത​​​ര​​​മ​​​ത​​​സ്ഥ​​​ര​​​യെും സ്വാഗതം ചെയ്തുകൊണ്ട് ഫ്രാന്‍സിസ്  മാ​​​ർ​​​പാ​​​പ്പ. പ്രാ​​​ർ​​​ഥി​​​ച്ചാ​​​ൽ മാ​​​ത്രം പോ​​​രാ, അ​​​ക്ര​​​മ​​​ത്തോ​​​ടും സം​​​ഘ​​​ർ​​​ഷ​​​ത്തോ​​​ടും ‘നോ’ ​​​പ​​​റ​​​യാ​​​ൻ​​​കൂ​​​ടി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ഇ​​​ന്ന​​​ലെ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ലോ​​​കം മു​​​ഴു​​​വ​​​ൻ സം​​​ഘ​​​ർ​​​ഷ​​​നി​​​ഴ​​​ലി​​​ലാ​​​ണ്. സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി ത​​​നി​​​ക്ക് എ​​​ന്തു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​രും സ്വ​​​ന്തം മ​​​നഃസാ​​​ക്ഷി​​​യോ​​​ടു ചോ​​​ദി​​​ക്ക​​​ണം. അ​​​ക്ര​​​മ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​യ​​​ണം. അ​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന ജ​​​യം ക​​​പ​​​ട​​​ജ​​​യ​​​മാണ്.വ​​​ലി​​​യനോ​​​ന്പി​​​ലെ രണ്ടാമത്തെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി 23ന് ​​ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നും പാപ്പ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login