വൈദികരുടെ ലൈംഗികപീഡനം ഭയാനകം: മാര്‍പാപ്പ

വൈദികരുടെ ലൈംഗികപീഡനം ഭയാനകം: മാര്‍പാപ്പ

വത്തിക്കാന്‍: എല്ലാ വെള്ളിയാഴ്ചകളിലും താന്‍ ലൈംഗികപീഡനത്തിന്റെ ഇരകളെ കാണാറുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെറുവിയന്‍ ജസ്യൂട്ട്‌സിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വൈദികരുടെ പീഡനത്തിന്റെ ഇരകളായവര്‍ എണ്ണത്തില്‍ കുറവാണെന്നും പാപ്പ വ്യക്തമാക്കി.

70 ശതമാനം ലൈംഗികപീഡനങ്ങളും നടക്കുന്നത് കുടുംബപശ്ചാത്തലത്തിലാണ്. ജിം, നീന്തല്‍ക്കുളങ്ങള്‍ എന്നിവിടങ്ങളിലും പീഡനങ്ങള്‍ അരങ്ങേറുന്നുണ്ട്. കത്തോലിക്കാ വൈദികരുടെ ലൈംഗികപീഡനങ്ങള്‍ രണ്ടു ശതമാനത്തിന് അടുപ്പിച്ച് മാത്രമേ വരുന്നുള്ളൂ. എന്നാല്‍ അവര്‍ നമ്മുടെ സഹോദരങ്ങളാണെന്ന കാര്യം ഞെട്ടിക്കുന്നു.

കുട്ടികളെയും മുതിര്‍ന്നവരെയും വിശുദ്ധീകരിക്കാന്‍ വേണ്ടിയാണ് ദൈവം അവരെ അഭിഷേകം ചെയ്തിരിക്കുന്നത്. എന്നാല്‍ അവര്‍ അതിന് പകരം അവരെ നശിപ്പിക്കുന്നു. ഇത് ഭയാനകമാണ്. പാപ്പ വ്യക്തമാക്കി.

 

You must be logged in to post a comment Login