35 മീറ്റർ ഉയരത്തിൽ നക്ഷത്ര ഭീമനുമായി പേരാവൂര്‍ ഗിന്നസ് ബുക്കിലേക്ക്

35 മീറ്റർ ഉയരത്തിൽ നക്ഷത്ര ഭീമനുമായി പേരാവൂര്‍ ഗിന്നസ് ബുക്കിലേക്ക്
പേരാവൂർ: 35 മീറ്റർ ഉയരത്തിൽ നക്ഷത്ര ഭീമനുമായി പേരാവൂര്‍ ഗിന്നസ് ബുക്കിലേക്ക്.   പേരാവൂരിലെ യുവജന സംഘടനയായ കെ. സി. വൈ. എം. ക്രിസ്മസിനെ വരവേല്ക്കാനായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്.  സെന്റ് ജോസഫ് ഫൊറോനാപ്പള്ളി  അങ്കണത്തിൽ കഴിഞ്ഞ ദിവസമാണ് ഈ നക്ഷത്രഭീമനെ ഉയര്‍ത്തിയത്.
പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദപരമാണു നിർമ്മാണം. മുളയും തെങ്ങും തുണിയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ അധിക ബലത്തിനായി ഇരുമ്പ് കമ്പികളുടെ സപ്പോർട്ടുമുണ്ട് കൂടാതെ പ്രകാശം പകരാൻ എൽ. ഇ. ഡി. ലൈറ്റുകളും. അഭിനവ എൻജിനീയർമാരായ  വിമർശകർക്കുള്ള ഒരു മധുര പ്രതികാരം കൂടിയാണ് കെ. സി. വൈ. എം. പ്രവർത്തകർക്കിത്.
പേരാവൂർ ഫൊറോനാ വികാരി റവ. ഫാ. ഡോ. തോമസ് കൊച്ചുകരോട്ടിന്റെ അകമഴിഞ്ഞ പിന്തുണയും നിർദ്ദേശങ്ങളുമാണ് വിജയത്തിന്റെ പിന്നിലെന്ന്  കെ. സി. വൈ. എം. പ്രവർത്തകർ പറഞ്ഞു. അസി. വികാരി ജിൻസ് കണ്ണംകുളത്തേലിന്റെയും ബ്ര. സെബാസ്റ്റ്യൻ മണ്ണൂശ്ശേരിയുടെയും നേതൃത്വത്തിൽ സ്റ്റിജോ താഴത്തുവീട്ടിൽ,ക്ലിന്റോ മുഞ്ഞനാട്ട്, ആൽബിൻ കല്ലൻമാരുകുന്നേൽ, ആൽബിൻ കുരിശിങ്കൽ,റിന്റോ മുഞ്ഞനാട്ട്, ടോണി അട്ടാറക്കൽ,  അഖിൽ കണ്ടംപറമ്പിൽ, മാർട്ടിൻ തുറയ്ക്കൽ, റിഷ്വിൻ ഒറ്റപ്ലാക്കൽ, എബിൻ കൂവേലിൽ, ആൽഡ്രിൻ അറയ്ക്കൽ, ദീപക്ക് കുരീക്കാട്ടിൽ,   ടോമി താഴത്തുവീട്ടിൽ, ഫ്രാൻസിസ് കൂറ്റനാൽ,
അഖിൽ കൊല്ലംപറമ്പിൽ  തുടങ്ങിയവരുടെ 20 ദിവസത്തിലേറെ നീണ്ടു നിന്ന രാത്രിപകൽ ഭേദമന്യേയുള്ള  അധ്വാനമാണ് നക്ഷത്രത്തിന്റെ വിജയത്തിന്റെ പിന്നിൽ.
ഒരിക്കൽ ഉയർത്താൻ ശ്രമിക്കവേ ചെറിയ പൊട്ടലുകൾ ഉണ്ടായതിനെ തുടർന്ന് നക്ഷത്രം അടിമുതൽ മുടിവരെ അഴിച്ചു പണിതു. രണ്ടാം ഘട്ടത്തിൽ ഇടവക ജനങ്ങളും നാട്ടുകാരും നക്ഷത്ര നിർമ്മാണം യുവജനങ്ങൾക്കൊപ്പം ഏറ്റെടുക്കുകയായിരുന്നു.

You must be logged in to post a comment Login