ചരിത്രത്തില്‍ ഏറ്റവും കൂടുതലായി ക്രൈസ്തവര്‍ ഇന്ന് മതപീഡനങ്ങള്‍ക്ക് ഇരകളാകുന്നു

ചരിത്രത്തില്‍ ഏറ്റവും കൂടുതലായി ക്രൈസ്തവര്‍ ഇന്ന് മതപീഡനങ്ങള്‍ക്ക് ഇരകളാകുന്നു

ലണ്ടന്‍: ചരിത്രത്തില്‍ ഏറ്റവും കുടുതലായി ക്രൈസ്തവര്‍ മതപീഡനങ്ങള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചരിത്രത്തില്‍ ഇതിന് മുമ്പൊരിക്കലും ഇതുപോലെയുള്ള മതപീഡനങ്ങളെ ക്രൈസ്തവര്‍ അഭിമുഖീകരിച്ചിട്ടില്ല. ബോക്കോഹാരാം, ഐഎസ്‌ഐഎസ് എന്നിവരാണ് ക്രൈസ്തവമതപീഡനത്തിന് ആക്കം കൂട്ടുന്നത്. ചര്‍ച്ച് ഇന്‍ നീഡാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്താനും റിപ്പോര്‍ട്ട് മടിക്കുന്നില്ല. പാശ്ചാത്യരാജ്യങ്ങളും യുഎന്നും ഇത്തരം പീഡനങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ പരാജയമാണെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു ഇറാക്കിലും മിഡില്‍ ഈസ്റ്റിലും ക്രൈസ്തവപ്രാതിനിധ്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ബോക്കോഹാരം തീവ്രവാദം ആഫ്രിക്കയെ പിടിമുറുക്കിയപ്പോള്‍ അവിടെ നിന്ന് നിഷ്‌ക്കാസിതരായത് 1.8 മില്യന്‍ ജനങ്ങളാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഖഫാചാന്‍ രൂപതയില്‍ മാത്രം 988 പേരാണ് കൊല്ലപ്പെട്ടത്. 71 ക്രൈസ്തവഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. 2,712 വീടുകളും 20 ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login