സുവിശേഷപ്രഘോഷകന്റെ കൊലപാതകം ആത്മഹത്യയാക്കിയതിനെതിരെ പ്രതിഷേധം ശക്തം

സുവിശേഷപ്രഘോഷകന്റെ കൊലപാതകം ആത്മഹത്യയാക്കിയതിനെതിരെ പ്രതിഷേധം ശക്തം

കല്‍പ്പാക്കം: സുവിശേഷപ്രഘോഷകനായ പെരിയസ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.

പെരിയസ്വാമിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വ്യക്തമാക്കുന്ന സൂചനകള്‍ ആദ്യം മുതല്‌ക്കേ ലഭ്യമായിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. ഇതിനെതിരെയാണ് ക്രൈസ്തവര്‍ കഴിഞ്ഞദിവസം പ്രക്ഷോഭം നടത്തിയത്. ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്്‌ക്കെതിരെ ഒരു സംഘം ഹിന്ദുതീവ്രവാദികള്‍ പ്രവര്‍ത്തിച്ചിരുന്നതായും പെരിയസ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വ്യക്തമായ തെളിവുകളുണ്ട്.

ഈ സാഹചര്യത്തില്‍ നിഷ്പക്ഷമതികളായ ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണമെന്നും ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ക്രൈസ്തവരുടെ ആവശ്യം

You must be logged in to post a comment Login