മതപീഡനം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

മതപീഡനം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ലണ്ടന്‍: 2018 ല്‍ മതപീഡനം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെര്‍സിക്യൂഷന്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. ചൈന, നൈജീരിയ എന്നിവയാണ് ഇതരരാജ്യങ്ങള്‍.

ചൈനയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 2018 കഠിനമായിരിക്കുമെന്നാണ് പരാമര്‍ശം. ഇപ്പോള്‍ തന്നെ ചൈനയിലെ പലഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുകളേര്‍പ്പെടുത്തുകയും കര്‍ശനനിയമങ്ങള്‍ കൊണ്ട് ക്രൈസ്തവരെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുണ്ട് ഈ നിരീശ്വരരാജ്യം. ക്രിസ്തുമതത്തിന്റെ പിന്തുണയോടെ വിദേശശക്തികള്‍ തങ്ങളുടെ രാജ്യത്തെപിടിമുറുക്കുമോ എന്നതാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയം.

ഫുലാനി ഹെര്‍ഡ്‌സ്മാനാണ് നൈജീരിയായില്‍ ക്രൈസ്തവരുടെ പ്രധാന എതിരാളികള്‍.

ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്ന കാലം മുതല്ക്കാണ് ഇന്ത്യയില്‍ ക്രൈസ്തവപീഡനം വര്‍ദ്ധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016 ല്‍ 441 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയില്‍ നടന്നിട്ടുണ്ട്.

വിയറ്റ്‌നാം, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലും ക്രൈസ്തവമതപീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

You must be logged in to post a comment Login