ചരിത്രമായി മാറിയ “അച്ചാറുപള്ളി”

ചരിത്രമായി മാറിയ “അച്ചാറുപള്ളി”

മുണ്ടക്കയം: ദേവാലയ നിര്‍മ്മാണത്തിന് പല മാര്‍ഗ്ഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നതെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് പെ​​രു​​വ​​ന്താ​​നം അ​​മ​​ല​​ഗി​​രി സെ​​ന്‍റ് തോ​​മ​​സ് ഇ​​ട​​വ​​ക​ ദേവാലയത്തിന്‍റെ നിര്‍മ്മിതി നടന്നത്. ഇ​​ല്ലാ​​യ്മ​​ക​​ളു​​ടെ ന​​ടു​​വി​​ൽ​നി​​ന്ന് നാ​​ട്ടി​​ൽ​നി​​ന്നു സം​​ഭ​​രി​​ച്ച വി​​ഭ​​വ​​ങ്ങ​​ൾ​കൊ​​ണ്ടു അ​​ച്ചാ​​ർ ത​​യാ​​റാ​​ക്കി വി​​റ്റും റെ​​ഡി​​മേ​​ഡ് വ​​സ്ത്ര​​ങ്ങ​​ൾ തു​​ന്നി വി​​റ്റും ഒ​​രു കോ​​ടി രൂ​​പ സ്വ​രൂ​പി​ച്ചാണ് ഈ ദേ​വാ​ല​യം പൂ​ർ​ത്തി​യാ​ക്കി​യ ത്.വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 114 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 400 വി​​ശ്വാ​​സി​​ക​​ൾ കൂ​​ട്ടാ​​യി രാ​​പ​​ക​​ൽ ന​​ട​​ത്തി​​യ യ​​ജ്ഞ​​ത്തി​​ലൂ​​ടെ ഏ​​ഴെ​​ട്ടു മാ​​സം​കൊ​​ണ്ടാണ് പു​​ത്ത​​ൻ ദേ​​വാ​​ല​​യം പ​​ണി​​തത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലും സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലും ചേ​​ർ​​ന്ന് നൂ​​റു​​ക​​ണ​​ക്കി​​ന് വൈ​​ദി​​ക​​രെ​​യും സ​​ന്യ​​സ്ത​​രെ​​യും നാ​നാ​ജാ​തി മ​ത​സ്ഥ​രെ​യും സാ​​ക്ഷി​​യാ​​ക്കി ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു സെ​​ൻ​​റ് തോ​​മ​​സ് ഇ​​ട​​വ​​ക ദേ​​വാ​​ല​​യം കൂ​ദാ​ശ ചെ​യ്തു. ​

You must be logged in to post a comment Login