വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിക്കുന്ന മുംബൈയിലെ ദേവാലയത്തെക്കുറിച്ച്…

വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിക്കുന്ന മുംബൈയിലെ ദേവാലയത്തെക്കുറിച്ച്…

മുംബൈ: സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് ദേവാലയം വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിക്കാനായി ഒരു ദിവസം നീക്കിവച്ചിരിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക കര്‍മ്മങ്ങള്‍ അന്നേ ദിവസം ഇവിടെ നടക്കുന്നുണ്ട്. ഇരുപത് വര്‍ഷമായി തുടര്‍ന്നുവരുന്ന കര്‍മ്മമാണ് ഇത്.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇത്തരത്തിലുള്ള കര്‍മ്മങ്ങള്‍ നടത്തുന്നത് ഈ ദേവാലയത്തില്‍ മാത്രമേയുള്ളൂ. ഫാ. ഡിസൂസയാണ് ഇതിന് തുടക്കമിട്ടത്. ഗോവയില്‍ ഇങ്ങനെയൊരു ചടങ്ങ് വീട്ടുമൃഗങ്ങള്‍ക്കായി നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് മുംബൈയിലും ഈ ആശയം നടപ്പിലാക്കാമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്.

ഇപ്രകാരം യജമാനന്മാര്‍ കൊണ്ടുവരുന്ന എല്ലാതരം വളര്‍ത്തുമൃഗങ്ങളുടെ മേലും വിശുദ്ധജലം തളിച്ച് പ്രാര്‍ത്ഥിക്കും. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്.

You must be logged in to post a comment Login